Skip to content Skip to footer

Administrative Secretary

Phone: 9895951401
Address: TC16/882(18), Sreekrishna Nagar, Jagathy, Thiruvananthapuram, Kerala, India
Brief info

Dr. Praveen T.T is the current Secretary of CSI South Kerala Diocese, which is one of the biggest dioceses in the Church of South India. The Church of South India is the largest united national church in India with the vision of “That they all may be one, and that the world may believe that you have sent me” and with an enriched understanding of the Gospel of Jesus Christ. Dr. Praveen T.T is from Perumkadavila, a small hamlet in Trivandrum which is an abode of greenery and serenity. He was born on May 5, 1978 to Mr. Thompson. K and Mrs. Thankam. A. From his early childhood, Dr. Praveen along with his two siblings Dr. Pyar. T.T and Dr. Pyari. T.T started an inseparable companionship with the Church and realized the eternal love of the Holy Spirit. He did his schooling from Government Higher Secondary School Neyyattinkara and joined Christian College Kattakada for Pre-Degree course. Then he joined the College of Chengannur for Bachelor of Technology and he opted for Electronics and Communication Engineering. Even in the hustle days of academics, Dr. Praveen made time for the people who are in need. He was always there for the people of Perumkadavila. After completing the B.Tech course, he pursued M.Tech in Computer and Information Technology from Manonmaniam Sundaranar University.
Dr. Praveen believes in the ecclesiastical unity of church and adheres to the sacred commitments to the Lord of Church. At present, he is effectively managing administrative works and contributing to the services of South Kerala Diocese. He is married to Mrs. Sini. B.J and they are blessed with five children. They are Thanuja. P.S, Prince.P.S, Princy. P.S, Michael. P.S and Michael. P.S. His eldest daughter is a medical student and rest are doing their schooling.

സപ്ത പദ്ധതികൾ

1. ആർദ്രം പദ്ധതി

പ്രതിമാസം 1200 രൂപ വീതം 70 കുടുംബങ്ങൾക്ക് പെൻഷൻ വിതരണം ചെയ്യുന്ന പദ്ധതി

2. തണൽ പദ്ധതി

ഈ ഭൂമിയിൽ ജനിക്കുന്ന ഏതൊരു വ്യക്തിയുടെയും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് തലചായ്ക്കാനൊരിടം എന്നത്. എന്നാൽ മുകളിൽ ആകാശവും താഴെ ഭൂമിയുമായി ഭാവനരഹിതരും അടച്ചുറപ്പില്ലാത്ത കുടിലുകളിലും പാർക്കുന്നവർ സഭയിലും സമൂഹത്തിലും നിരവധിയാണ്. ഇപ്രകാരം പാർപ്പിടം ഇല്ലാത്തവർക്ക് ഒരു ഭവനം നൽകുക എന്നതിൽ പരം സുകൃതമായ കാര്യം മറ്റൊന്നില്ല. ഡോ റ്റി.റ്റി പ്രവീൺ അവർകളുടെയും സഹധർമിണി ശ്രീമതി സിനി പ്രവീൺ അവർകളുടെയും മിഖായേൽ ചാരിറ്റബിൾ ട്രസ്റ്റിൻറ്റെയും നേതൃത്വത്തിൽ നടന്നു വരുന്ന തണൽ ഭവനനിർമ്മാണ പദ്ധതി അക്ഷരാർത്ഥത്തിൽ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളിലായിരിക്കുന്നവർക്ക് സമാശ്വാസത്തിന്റെ തണൽ തന്നെ ആണ്.

3. പാലിയേറ്റീവ് കെയർ

വിവിധ വേദനകളാൽ വേദനിക്കുന്ന പ്രിയപ്പെട്ടവർക്ക് സാന്ത്വന ശുശ്രൂഷ നിസ്വാർത്ഥമായി നിർവഹിക്കുന്ന പദ്ധതി

4. നിറവ്

സാമ്പത്തില്ല എന്ന കാരണത്താൽ ദക്ഷിണ കേരള ഇടവകയിൽ ആരും വിദ്യാഭ്യാസത്തിനു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കരുത് എന്ന അഭിവന്ദ്യ തിരുമേനിയുടെയും, ഡോ റ്റി. റ്റി പ്രവീൺ അവര്കളുടെയും ദർശനത്തിന്റെ സഫലതയാണ് നിറവ് പദ്ധതി. രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ഇതിന്റെ ഗുണഭോക്താക്കളായുള്ളത്. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് നിരവധി സ്മാർട്ഫോണുകളും ലാപ്ടോപ്പുകളും പഠന ഉപകരണങ്ങളും, ഭക്ഷണ കിറ്റും സാമ്പത്തിക സഹായങ്ങളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസിളവോടെ അഡ്മിഷനും നൽകികൊണ്ട് നിറവ് പദ്ധതി ഒരു കൂട്ടം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും ആശ്രയമായി മാറിയിരിക്കുകയാണ് നിറവ് പദ്ധതി.

5. മംഗല്യ

സമ്പത്തിന്റെ അപര്യാപ്തതയാൽ വിവാഹം മുടങ്ങിപ്പോയ യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകേറിയ അനുപമ പദ്ധതി. സപ്ത പദ്ധതികളിലൂടെ മംഗല്യ ദക്ഷിണേന്ത്യ സഭയിലെ 24 മഹായിടവകൾക്കും പ്രയോജനപ്പെടുത്തുന്ന പദ്ധതിയായി 2024 ൽ മാറുകയാണ്. അഭിവന്ദ്യ തിരുമേനിയുടെയും, മോഡറേറ്ററുടെയും, ഡോ റ്റി. റ്റി പ്രവീൺ അവര്കളുടെയും നേതൃത്വമാണ് മംഗല്യയുടെ വിജയത്തിനു ആധാരം.

6. വിശക്കുന്നവർക്ക് അന്നം പദ്ധതി

പട്ടിണി രഹിത മഹായിടവക എന്ന മഹായിടവക സെക്രട്ടറിയുടെ ദർശനത്തിന്റെ പൂർത്തീകരണമാണ് ഈ പദ്ധതി. പ്രത്യേകിച്ചു ദൈവാലയങ്ങൾ അടഞ്ഞു കിടന്ന കോവിഡ് കാലത്തും തുടർന്നും മഹാശുശ്രുഹകൾക്കും, കപ്യാർ ശുശ്രുഷ നിര്വഹിക്കുന്നവർക്കും, നിര്ധനര്ക്കും നൽകിയ ഭക്ഷണ കിറ്റുകൾ മഹായിടവകയിൽ ഒരു പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. പട്ടിണി രഹിത മഹായിടവക എന്ന ഉദാത്ത ലക്ഷ്യം ഒരളവുവരെ പ്രാവർത്തികമാക്കുവാൻ മഹായിടവക നേതൃത്വത്തിന് കഴിഞ്ഞു.

7. ജീവൻ രക്ഷ പദ്ധതി

ഭാരതത്തിലും അയൽ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന മിഷനറിമാർക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷയും മരണാന്തര സഹായവും ഉറപ്പാക്കുവാൻ കഴിഞ്ഞു. പതിറ്റാണ്ടുകൾ പിന്നിട്ട ബോർഡ് ഫോർ മിഷന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ പദ്ധതി മാറിയിരിക്കുകയാണ്.